ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയര്‍മാനായി ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയെ തെരഞ്ഞെടുത്തു. ദുബായില്‍ നടന്ന ഐസിസി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. മൂന്നു വര്‍ഷത്തെ കാലാവധിയിലാണ് നിയമനം.
തുടര്‍ച്ചയായ മൂന്നാം തവണയാണ് അനില്‍ കുബ്ലെ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനാകുന്നത്. കുംബ്ലെ ആദ്യമായി ചെയര്മാന് സ്ഥാനത്തെത്തുന്നത് 2012ലാണ്. പിന്നീട് അദ്ദേഹത്തിന്റെ കരാര്‍ ഐസിസി നീട്ടുകയായിരുന്നു.