മുംബൈ: നേട്ടത്തോടെ ഓഹരി സൂചികകളില്‍ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 139 പോയന്റ് ഉയര്‍ന്ന് 36045ലെത്തി. നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത് 10,850 നിലവാരത്തിലാണ്. നേട്ടം 40 പോയന്റാണ്.
ബിഎസ്ഇയിലെ 525 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 138 ഓഹരികള്‍ നഷ്ടത്തിലുമാണ്. പൊതുമേഖല ബാങ്ക്, വാഹനം, ഊര്‍ജം, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടത്തില്‍.
ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ഐഒസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. മാരുതി സുസുകി, ടിസിഎസ്, ആക്സിസ് ബാങ്ക്, സിപ്ല, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.