വാഷിങ്ടണ്‍: ഇന്ദ്രാ നൂയി ആമസോണ്‍ ബോര്‍ഡ് ഓഫ് ഡയറക്ടറായി ചുമതലയേറ്റു. പെപ്സി-കോയുടെ മുന്‍ സിഇഒ ആയിരുന്ന ഇന്ദ്രാ നൂയി കഴിഞ്ഞ ഒക്ടോബറിലാണ് പദവി ഒഴിഞ്ഞത്. ഇന്ദ്രാ നൂയി സ്ഥാനമേറ്റ വിവരം ആമസോണ്‍ തന്നെയാണ് പുറത്ത് വിട്ടത്.
ആമസോണിന്റെ ഡയറക്ടര്‍ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ് ഇന്ത്യന്‍ വംശജയായ ഇന്ദ്രാ നൂയി.
ഓഡിറ്റ് കമ്മിറ്റിയിലാവും അവര്‍ ചുമതലയേല്‍ക്കുക. 2006 മുതല്‍ 2018 വരെയാണ് പെപ്സിയെ അവര്‍ നയിച്ചത്. 2007 മുതല്‍ കഴിഞ്ഞ മാസം വരെ ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാനുമായി സേവനം അനുഷ്ഠിച്ചിരുന്നു