തേഞ്ഞിപ്പാലം: ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്ന് മന്ത്രി കെടി ജലീല്‍. ഭിന്നശേഷിക്കാരായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനും ഔദ്യോഗിക തലങ്ങളില്‍ പ്രതിനിധ്യം ഉയര്‍ത്തുന്നതിനും വേണ്ടിയാണിത്.
ഭിന്നശേഷിക്കാരായ ചെറുപ്പക്കാര്‍ക്ക് വേണ്ടി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സംഘടിപ്പിച്ച പ്രഥമ വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം കാലിക്കറ്റ് സര്‍വകലാശാലയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
വിസി ഡോ.കെ മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, പിവിസി ഡോ. പി മോഹന്‍, ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. എബി മൊയ്തീന് കുട്ടി, പി മമ്മദ്, കെകെ ഹനീഫ, രജിസ്ട്രാര്‍ ഡോ. ടിഎ അബ്ദുള്‍ മജീദ്, മുസ്തഫ മദനി, നസീം. എം അബ്ദു റഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു.