മുംബൈ: ഓഹരി വിപണിയില്‍ കുറച്ചു ദിവസങ്ങളിലായി തുടരുന്ന നഷ്ടം തിരിച്ചുപിടിച്ചു. സെന്‍സെക്സ് 119.25 പോയന്റ് ഉയര്‍ച്ചയോടെ ആരംഭിച്ച വ്യാപാരം വൈകാതെ 300 പോയന്റിലേക്ക് കുതിക്കുകയാണ്.
10,650 പോയന്റിന് മുകളിലാണ് നിഫ്റ്റിയും. സെന്‍സെക്സ് 119.25 പോയന്റ് ഉയര്‍ന്ന് 35,471.86 എന്ന നിലയിലും നിഫ്റ്റി 71 പോയന്റ് ഉയര്‍ന്ന് 10,675.70 എന്ന നിലയിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.
1685 കമ്പനികളുടെ ഓഹരികളില്‍ 1133 കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും 497 കമ്പനിയുടെ ഓഹരികള്‍ നഷ്ടത്തിലും 73 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം നടക്കുന്നത്.
ഹിന്റാല്‍കോ, ടാറ്റ സ്റ്റീല്‍, ഇന്ത്യാബുള്‍സ്, വേദാന്ത, ബിപിസിഎല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും ഹീറോ മോട്ടോകോര്‍പ്, ബജാജ് ഓട്ടോ, എച്ച്സിഎല്‍ ടെക്, സീ എന്റര്ടെയ്ന്മെന്റ് എന്നീ കമ്പനികള്‍ നഷ്ടത്തിലുമാണ്.