റാഞ്ചി: ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് ധോണി. ഇപ്പോള്‍ തന്റെ ലുക്കില്‍ ചെറിയ മാറ്റങ്ങള്‍ കൂടുതല്‍ ചെറുപ്പമായിരിക്കുകയാണ് താരം. മുടി വെട്ടിയും താടിയും മീശയും കളഞ്ഞുമാണ് ധോണി ലുക്കില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ഈ സ്റ്റൈല്‍ കാണാന്‍ ആരാധകര്‍ തിരക്കു കൂട്ടിയതാണ്. ഓള് സ്റ്റാര്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ധോണിയെ ആരാധകര്‍ വളഞ്ഞു. ഇതോടെ താരത്തിന്റെ കാര്‍ മുന്നോട്ടെടുക്കാന്‍ ബുദ്ധിമുട്ടി. എല്ലാവരും തിരക്ക് കൂട്ടിയത് സെല്‍ഫി എടുക്കാനായിരുന്നു.
ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഈ പുതിയ ലുക്കിലാകും ധോണി കളിക്കുക. ഫെബ്രുവരി 24നാണ് ഇന്ത്യയില്‍ പരമ്പര തുടങ്ങുന്നത്. പരമ്പരയിലുള്ളത് രണ്ട് ട്വന്റി20കളും അഞ്ച് ഏകദിനങ്ങളുമാണ്.