മുംബൈ: നേട്ടത്തോടെ ഓഹരി സൂചികകളില്‍ വ്യാപാരം ആരംഭിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 51.90 പോയന്റും നിഫ്റ്റി 15.40 പോയന്റും നേട്ടമുണ്ടാക്കിയിട്ടുണ്ട്.
വ്യാപാരം പുരോഗമിക്കുന്നത് സെന്‍സെക്സ് 51.90 പോയന്റ് ഉയര്‍ന്ന് 35,550.34 എന്ന നിലയിലും നിഫ്റ്റി 15.40 പോയന്റ് ഉയര്‍ന്ന് 10,656.40 എന്ന നിലയിലുമാണ്. ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1470 കമ്പനികളുടെ ഓഹരികളില്‍ 989 ഓഹരികള്‍ നേട്ടത്തിലും 425 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 55 ഓഹരികളില്‍ മാറ്റമില്ലാതെയുമാണ് വ്യാപാരം.
ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, ഭാരതി ഇന്‍ഫ്രാടെല്‍, ടൈറ്റാന്‍ കമ്പനി, ബജാജ് ഫിന്‍സെര്‍വ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും വിപ്രോ, ടിസിഎസ്, ഇന്‍ഫോസിസ്, എന്‍ടിപിസി എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.