മുംബൈ: നേട്ടത്തോടെ തുടങ്ങിയെങ്കിലും വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ തന്നെ ഓഹരി സൂചികകളില്‍ ഇടിവ്. വ്യാപാരം അവസാനിപ്പിച്ചത് സെന്‍സെക്സ് 310.51 പോയന്റ് നഷ്ടത്തില്‍ 35498.44ലിലും നിഫ്റ്റി 83.40 പോയന്റ് താഴ്ന്ന് 10641ലുമാണ്.
ബിഎസ്ഇയിലെ 881 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1667 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വാഹനം, ഐടി, എഫ്എംസിജി, ലോഹം, ഫാര്‍മ, ബാങ്ക്, ഇന്‍ഫ്ര തുടങ്ങി മിക്കവാറും സെക്ടറുകള്‍ നഷ്ടത്തിലായിരുന്നു.
ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ടിസിഎസ്, യെസ് ബാങ്ക്, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, എസ്ബിഐ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
സിപ്ല, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.