മുംബൈ: നഷ്ടത്തോടെ ഓഹരി സൂചികകളില്‍ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 200 പോയന്റ് ഉയര്‍ന്നു. നിഫ്റ്റി 11,000 നിലവാരത്തിലാണ്. വ്യാപാരം നടക്കുന്നത് സെന്‍സെക്സ് 191.70 പോയന്റ് താഴ്ന്ന് 36779.32ലും നിഫ്റ്റി 48.60 പോയന്റ് നഷ്ടത്തില്‍ 11020.80ലുമാണ്.
ബിഎസ്ഇയിലെ 195 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 253 ഓഹരികള്‍ നഷ്ടത്തിലുമാണ്. പ്രധാനമായും നഷ്ടത്തിലുള്ളത് ലോഹം, വാഹനം, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ്.
മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്, ഐഷര്‍ മോട്ടോഴ്സ്, വേദാന്ത, എച്ച്ഡിഎഫ്സി, ഡോ. റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. സിപ്ല, ഇന്ത്യബുള്‍സ് ഹൗസിങ്, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്സിഎല്‍ ടെക്, യെസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.