മുംബൈ: മികച്ച മുന്നേറ്റത്തോടെ ഓഹരി വിപണിയില്‍ തുടക്കം. വ്യാപാരം നടക്കുന്നത് സെന്‍സെക്സ് 255 പോയന്റ് ഉയര്‍ന്ന് 36871ലും നിഫ്റ്റി 76പോയന്റ് നേട്ടത്തില്‍ 11010ലുമാണ്. ബിഎസ്ഇയിലെ 693 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 576 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ, ടെക് മഹീന്ദ്ര, ഇന്ത്യബുള്‍സ് ഹൗസിങ്, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, എച്ച്സിഎല്‍ ടെക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.