മുംബൈ: ഇന്ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി. സെന്‍സെക്സ് 100 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത് 10,850 ന് മുകളിലാണ്.
നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഏഷ്യന്‍ ഓഹരികള്‍ ഉള്ളത്. സെന്‍സെക്സിലെ 30 സ്റ്റോക്കുകളില്‍ ഹീറോ മോട്ടോകോര്‍പ്പ് നാല് ശതമാനം ഉയര്‍ന്നിട്ടുണ്ട്.
ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ ഭാരതി ബജാജ് ഓട്ടോ, എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ ഉയര്‍ന്നു.