മുംബൈ: ഇന്ത്യയില്‍ ഇടക്കാല ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ ഓഹരി വിപണി കുതിച്ചു. സെന്‍സെക്സ് 665.44 പോയന്റ് നേട്ടത്തില്‍ 36256.69ലും നിഫ്റ്റി 179.20 പോയന്റ് ഉയര്‍ന്ന് 10831ലുമാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇയിലെ 1403 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1138 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. മികച്ച നേട്ടമുണ്ടാക്കിയത് ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികളാണ്.
വാഹനം, ഇന്‍ഫ്ര, ഊര്‍ജം, ലോഹം, ബാങ്ക്, ഐടി, എഫ്എംസിജി തുടങ്ങിയ മിക്കവാറും സെക്ടറുകള്‍ നേട്ടത്തിലായിരുന്നു. ബജാജ് ഫിന്‍സര്‍വ്, സീ എന്റര്ടെയ്ന്മെന്റ്, യെസ് ബാങ്ക്, ഇന്ത്യബുള്‍സ് ഹൗസിങ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.