മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തിന്റെ ദിനങ്ങള്‍ക്കൊടുവില്‍ നേട്ടം. വ്യാപാരം നടക്കുന്നത് സെന്‍സെക്സ് 137 പോയന്റ് നേട്ടത്തില്‍ 35730ലും നിഫ്റ്റി 32 പോയന്റ് ഉയര്‍ന്ന് 10684ലിലുമാണ്.
ബിഎസ്ഇയിലെ 919 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 470 ഓഹരികള്‍ നഷ്ടത്തിലുമാണ്. 66 ഓഹരികള്‍ക്ക് മാറ്റമില്ല. ഡിഎഫ്എച്ച്എല്ന്റെ ഓഹരി വില കോബ്രപോസ്റ്റ് ആരോപണത്തെതുടര്‍ന്ന് ഏഴു ശതമാനം താഴ്ന്നിട്ടുണ്ട്.
വിപ്രോ, ഹിന്‍ഡാല്‍കോ, എച്ച്സിഎല്‍ ടെക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, പവര്‍ഗ്രിഡ് കോര്‍പ്, കൊട്ടക് മഹീന്ദ്ര, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.