തിരുവനന്തപുരം: ഇത്തവണയും സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്ക് മലയാളത്തില്‍ ചോദ്യങ്ങള്‍ ഉണ്ടാകില്ല. സമയക്കുറവ് കാരണമാണ് മലയാളത്തില്‍ ചോദ്യം തയ്യാറാക്കുന്നത് ഒഴിവാക്കുന്നത്. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ ചോദ്യപേപ്പറില്‍ മലയാള വിവര്‍ത്തനം ഉണ്ടായിരിക്കും.
മലയാളം നിര്‍ബന്ധമാക്കി നിയമം നിലവില്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യങ്ങളുടെ മലയാള വിവര്‍ത്തനം ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം വന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി ആദ്യവാരം തന്നെ മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിക്കും.
ഫെബ്രുവരി 28 വരെയാണ് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നത്. എന്നാല്‍ ഇത്തവണ അപേക്ഷയുടെ പ്രിന്റൗട്ട് കമ്മീഷണര്‍ക്ക് അയക്കേണ്ടതില്ല. ഇതുനുപകരം അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ പരീക്ഷാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്താല്‍ മതിയാവും. മാര്‍ച്ച് 31 വരെയാണ് രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം.