മുംബൈ: വ്യാപാര ആഴ്ചയുടെ രണ്ടാം ദിവസത്തില്‍ നേരിയ നഷ്ടത്തോടെ ഓഹരി വിപണിയില്‍ തുട്ക്കം. വ്യാപാരം നടക്കുന്നത് സെന്‍സെക്സ് 32 പോയന്റ് താഴ്ന്ന് 35624ലിലും നിഫ്റ്റി ഏഴു പോയന്റ് നഷ്ടത്തില്‍ 10654ലിലുമാണ്.
ബിഎസ്ഇയിലെ 640 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 734 ഓഹരികള്‍ നഷ്ടത്തിലുമാണ്. എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, യെസ് ബാങ്ക്, ഇന്ത്യബുള്‍സ് ഹൗസിങ്, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, എസ്ബിഐ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.