മുംബൈ: ഓഹരി സൂചികകള്‍ വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 10,700 നിലവാരത്തിന് താഴെപ്പോയി. സെന്‍സെക്സിന് 368 പോയന്റ് നഷ്ടമാകുകയും ചെയ്തു.
സെന്‍സെക്സ് 368.84 പോയന്റ് നഷ്ടത്തില്‍ 35656.70ലും നിഫ്റ്റി 119 പോയന്റ് താഴ്ന്ന് 10661.50ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 618 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1033 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സൂചികകളെ ബാധിച്ചത് കനത്ത വില്പന സമ്മര്‍ദമാണ്.
സമ്മര്‍ദത്തിലായത് ഫാര്‍മ, ലോഹം, ബാങ്ക്, വാഹനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ്. ഐടി ഓഹരികള്‍ നേരിയ നേട്ടമുണ്ടാക്കി. കോള്‍ ഇന്ത്യ, ഭാരതി ഇന്‍ഫ്രടെല്‍, സീ എന്റര്ടെയ്ന്മെന്റ്, ടിസിഎസ്, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.
ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, അദാനി പോര്‍ട്സ്, ഇന്ത്യബുള്‍സ്ഹൗസിങ്, ബജാജ് ഫിനാന്‍സ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.