മുംബൈ: ഓഹരി വിപണിയില്‍ വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ തന്നെ നഷ്ടത്തോടെ തുടക്കം. വ്യാപാരം നടക്കുന്നത് സെന്‍സെക്സ് 186 പോയന്റ് താഴ്ന്ന് 35838ലും നിഫ്റ്റി 67 പോയന്റ് നഷ്ടത്തില്‍ 10713ലുമാണ്.
ബിഎസ്ഇയിലെ 366 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1384 ഓഹരികള്‍ നഷ്ടത്തിലുമാണ്. സൂചികകളെ ബാധിച്ചത് കനത്ത വില്പന സമ്മര്‍ദമാണ്. ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, ഇന്ത്യ ബുള്‍സ് ഹൗസിങ്, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, കൊട്ടക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, എച്ച്സിഎല്‍ ടെക്, ഐഒസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.