മുംബൈ: നഷ്ടത്തോടെ ഓഹരി വിപണിയില്‍ തുടക്കം. വ്യാപാരം തുടങ്ങിയത് സെന്‍സെക്സില്‍ 2.76 പോയന്റ് നഷ്ടത്തില്‍ 36,105.71 എന്ന നിലയിലും നിഫ്റ്റി 2.10 പോയന്റ് താഴ്ന്ന് 10829.40 എന്ന നിലയിലുമാണ്.
വ്യാപാരം പുരോഗമിക്കുന്നത് ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത 1561 കമ്പനികളില്‍ 778 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 686 ഓഹരികള്‍ നഷ്ടത്തിലും 91 ഓഹരികള്‍ മാറ്റമില്ലാതെയുമാണ്.
അതേസമയം വേദാന്ത, യെസ് ബാങ്ക്, ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, വിപ്രോ, ഒഎന്‍ജിസി, ഗെയില്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയവ നഷ്ടത്തിലാണ്.
എച്ച്ഡിഎഫ്സി ബാങ്ക്, റിലയിന്‍സ്, എസ്ബിഐ, സണ്‍ ഫാര്‍മ, ഐഒസി, ഐടിസി, ടിസിഎസ്, മാരുതി സുസുക്കി, ഭാരതി എയര്‍ടെല്‍, സിപ്ല, ബിപിസില്‍ എന്നിവയുടെ ഓഹരികള്‍ നേട്ടത്തിലുമാണ്.