മുംബൈ: നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് താമസിയാതെ നഷ്ടത്തിലായി ഓഹരി സൂചികകള്‍. സെന്‍സെക്സ് 64 പോയന്റ് ഉയര്‍ന്നെങ്കിലും താമസിയാതെ 15 പോയന്റ് നഷ്ടത്തിലായി. വ്യാപാരം നടക്കുന്നത് 36355ലാണ്.
നിഫ്റ്റി 14 പോയന്റ് നേട്ടത്തിലായിരുന്നെങ്കിലും 12 പോയന്റ് താഴ്ന്നു. നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത് 10892ലാണ്. ബിഎസ്ഇയിലെ 659 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 822 ഓഹരികള്‍ നഷ്ടത്തിലുമാണ്.
വേദാന്ത, കൊട്ടക് മഹീന്ദ്ര, ഒഎന്‍ജിസി, പവര്‍ ഗ്രിഡ് കോര്‍പ്, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഐഷര്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഐടിസി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.