മുംബൈ: നേട്ടത്തോടെ ഓഹരി സൂചികകളില്‍ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 91 പോയന്റ് നേട്ടത്തില്‍ 36412ലും നിഫ്റ്റി 23 പോയന്റ് ഉയര്‍ന്ന് 10913ലുമെത്തി.
ബിഎസ്ഇയിലെ 829 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 588 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര, എംആന്റ്എം, എച്ച്ഡിഎഫ്സി, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, വേദാന്ത, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഐഷര്‍ മോട്ടോഴ്സ്, ബജാജ് ഓട്ടോ, യെസ് ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.