മുംബൈ: ഓഹരി സൂചികകള്‍ കാര്യമായ നേട്ടമില്ലാതെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 2.96 പോയന്റ് നേട്ടത്തില്‍ 36321.29ലും നിഫ്റ്റി 3.5 പോയന്റ് ഉയര്‍ന്ന് 10890.30ലുമാണ് ക്ലോസ് ചെയ്തത്.
സൂചികകള്‍ക്ക് തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനായില്ല. ബിഎസ്ഇയിലെ 1222 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1358 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, വിപ്രോ, ഇന്‍ഫോസിസ്, ഐഒസി, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, റിലയന്‍സ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, വേദാന്ത, യുപിഎല്‍, ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്, എച്ച്ഡിഎഫ്സി, ഐടിസി, സിപ്ല, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.