കൊച്ചി: അന്യസംസ്ഥാന തൊഴിലാളിയുടെ ജനനേന്ദ്രിയം മുറിച്ച് റോഡിലുപേക്ഷിച്ച സംഭവത്തിന് പിന്നില്‍ ഭിന്ന ലിംഗക്കാരെന്ന് സൂചന. സംഭവത്തെ തുടര്‍ന്ന് ഭിന്നലിംഗക്കാരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. അന്യസംസ്ഥാന തൊഴിലാളിയുടെ നില തൃപ്തികരമല്ലാത്തതിനാല്‍ ഇയാളെ ചോദ്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.
കഴിഞ്ഞ ദിവസമാണ് അന്യസംസ്ഥാന തൊഴിലാളിയുടെ ജനനേന്ദ്രിയം മുറിച്ച് റോഡിലുപേക്ഷിച്ചത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ജനനേന്ദ്രിയം പൂര്‍ണമായും മുറിച്ചുമാറ്റിയ അവസ്ഥയിലായിരുന്നുവെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമായെങ്കില്‍ മാത്രമെ ചോദ്യം ചെയ്യല്‍ സാധ്യമാകു എന്ന് ഡോക്ടര്‍ അറിയിച്ചു.
ജനനേന്ദ്രിയം മുറിഞ്ഞ് അവശനിലയില്‍ ഇയാളെ കണ്ടെത്തിയ സ്ഥലത്തിനടുത്ത് ഭിന്ന ലിംഗക്കാരെ കണ്ടെത്തിയതായി മൊഴികളുണ്ട്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഭിന്ന ലിംഗക്കാരിലേക്ക് അന്വേഷണം നീണ്ടത്.