വാഷിംഗ്ടണ്‍: അവധി കഴിഞ്ഞ് എത്തിയ വിദ്യാര്‍ത്ഥികളെ കുരങ്ങുകളോട് ഉപമിച്ച അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. യുഎസിലാണ് സംഭവം. ഒരു പ്രാഥമിക വിദ്യാലയത്തിലെ അധ്യാപികയാണ് കുട്ടികളെ കുരങ്ങുകളോട് ഉപമിച്ച് സമൂഹമാധ്യത്തില്‍ പോസ്റ്റ് ചെയ്തത്.
ശൈത്യ അവധി കഴിഞ്ഞ് സ്കൂള്‍ തുറന്നതിനെപ്പറ്റിയായിരുന്നു അധ്യാപികയുടെ പോസ്റ്റ്. ‘എന്റെ മൃഗശാലയിലെ കുരങ്ങന്മാര് ഇന്ന് തിരിച്ചു വന്നു’ എന്നാണ് അധ്യാപിക ഫേസ്ബുക്കില്‍ കുറിച്ചത്. ഞാന്‍ ക്ഷീണിച്ചു, കുരങ്ങന്മാരെ വീണ്ടും പരിശീലിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നും ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു.
അധികം വൈകാതെ തന്നെ പോസ്റ്റ് വൈറലായി. പിന്നീട് വിവാദത്തിലുമായി. അതോടെ അധ്യാപിക പോസ്റ്റ് ഡിലീറ്റ് ചെയ്തു. സംഭവം കൈവിട്ട് പോയതോടെ അധ്യാപികയെ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിത അവധിക്ക് വിട്ടു. കൂടുതല്‍ അന്വേഷണത്തിനു വേണ്ടിയാണ് അധ്യാപിക അവധിക്ക് പറഞ്ഞുവിട്ടതെന്നും സംഭവം ഗൗരവമായി തന്നെ എടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.