മുംബൈ: നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ആഴ്ചയുടെ ആദ്യദിനത്തില്‍ താമസിയാതെ ഓഹരിവിപണികള്‍ നഷ്ടത്തിലായി. സെന്‍സെക്സ് 50 പോയന്റ് താഴ്ന്ന് 35691ലും നിഫ്റ്റി 29 പോയന്റ് നഷ്ടത്തില്‍ 10724ലിലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 741 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1045 ഓഹരികള്‍ നഷ്ടത്തിലുമാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, എച്ച്സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്സ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ടിസിഎസ്, യെസ് ബാങ്ക്, ഐടിസി, ടാറ്റ മോട്ടോഴ്സ്, വിപ്രോ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.