ലണ്ടന്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് തങ്ങളുടെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. മുന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം കൂടിയായ ഒലേ ഗുണ്ണര്‍ സോള്ഷേറാണ് പുതിയ പരിശീലകന്. നിയമനം ഈ സീസണ് പൂര്‍ത്തിയാകുന്നതുവരെയാണ്. ഈ വിവരം പുറത്തുവിട്ടത് ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ്.
ഒലേ ഗുണ്ണര്‍ സോള്‍ഷേര്‍ 1999 മെയ് 26ന് കാമ്പ് നൗവില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയറണ് മ്യൂണിക്കിനെതിരേ യുണൈറ്റഡിന്റെ വിജയഗോള്‍ നേടിയ താരമാണ്. 2014ല്‍ കാര്‍ഡിഫ് സിറ്റിയുടെ പരിശീലകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ഈ നോര്വീജിയക്കാരന്. സോള്‍ഷേര്‍ പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് നോര്‍വീജിയന്‍ ക്ലബ്ബായ മോള്‍ഡിന്റെ പരിശീലക സ്ഥാനം രാജിവെച്ചാണ്.
മൗറീന്യോയ്ക്കു പകരം പറഞ്ഞുകേട്ടിരുന്നത് ടോട്ടനം പരിശീലകന് മൗറീഷ്യോ പോച്ചെറ്റിനോ, റയല്‍ മഡ്രിഡ് മുന്‍ പരിശീലകന് സിനദിന്‍ സിദാന്, ചെല്‍സി മുന്‍ പരിശീലകന് അന്റോണിയോ കോണ്ടെ തുടങ്ങിയവരുടെ പേരുകളാണ്.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പരിശീലകനായിരുന്ന ഹോസെ മൗറീന്യോയെ പുറത്താക്കിയത് കഴിഞ്ഞ വാരം ലിവര്പൂളിനോടേറ്റ തോല്‍വിക്കു പിന്നാലെയാണ്. ക്ലബ് മാനേജ്മെന്റ് മൗറീന്യോയ്ക്ക് ചുവപ്പ് കാര്‍ഡ് കാണിച്ചത് പുതിയ സീസണില്‍ യുണൈറ്റഡിന്റെ മോശം പ്രകടനം തുടര്ക്കഥയായതോടെയായിരുന്നു.േ
യുണൈറ്റഡ് സീസണില്‍ 17 മത്സരങ്ങളില്‍ നിന്ന് ഏഴു ജയവും അഞ്ചു സമനിലയും അഞ്ചു തോല്‍വിയുമായി 26 പോയിന്റോടെ ലീഗില്‍ ആറാം സ്ഥാനത്താണ്. കഴിഞ്ഞ 29 വര്‍ഷത്തിനിടെ ക്ലബ്ബിന്റെ ഏറ്റവും മോശം തുടക്കവും ഈ സീസണിലായിരുന്നു. 17 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകളാണ് ടീം വഴങ്ങിയത്.