മുംബൈ: തുടര്‍ച്ചയായി ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ അഞ്ചാമത്തെ വ്യാപാര ദിനവും ആരംഭിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 191 പോയന്റ് നേട്ടത്തില്‍ 36361ലും നിഫ്റ്റി 55 പോയന്റ് ഉയര്‍ന്ന് 10914ലിലുമെത്തി.
ഐടി, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ബിഎസ്ഇയിലെ 916 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 450 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടാറ്റ മോട്ടോഴ്സ്, വേദാന്ത, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
മാരുതി സുസുകി, എച്ച്ഡിഎഫ്സി, യെസ് ബാങ്ക്, വിപ്രോ, ഒഎന്‍ജിസി, എസ്ബിഐ, ഇന്‍ഫോസിസ്, സിപ്ല, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.