മുംബൈ: മികച്ച നേട്ടത്തോടെ ഓഹരി സൂചികകളില്‍ തുടക്കം. വ്യാപാരം നടക്കുന്നത് സെന്‍സെക്സ് 182 പോയന്റ് നേട്ടത്തില്‍ 35695ലും നിഫ്റ്റി 40 പോയന്റ് ഉയര്‍ന്ന് 10725ലുമാണ്.
വാഹനം, ഊര്‍ജം, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍. നിഫ്റ്റി മിഡ്ക്യാപ് സൂചികയും നേട്ടത്തിലാണ്. ബിഎസ്ഇയിലെ 595 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 428 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ടൈറ്റന് കമ്പനി, ഇന്‍ഫോസിസ്, ഐടിസി, സിപ്ല, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി, ടിസിഎസ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, റിലയന്‍സ്, ഐഷര്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.