ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും സമീര്‍ വര്‍മയും പുറത്തായി. ജപ്പാന്റെ കെന്റ നിഷിമോട്ടോയാണ് ലോക എട്ടാം റാങ്കുകാരനായ ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു തോല്‍വി. സ്കോര്‍: 17-21, 13- 21. ഹോങ്കോംഗിന്റെ ലീ ചോക്കാണ് സമീര്‍ വര്‍മയെ വീഴ്ത്തിയത്. സ്കോര്‍: 15-21, 21-19, 11-21.
ശ്രീകാന്തിനെ നിഷിമോട്ട അനായാസമാണ് മറികടന്നത്. വെറും 44 മനിറ്റുകള്‍ക്കുള്ളില്‍ മത്സരം നിഷിമോട്ട അവസാനിപ്പിച്ചു. സമീര്‍ വര്‍മയും ലീ ചോക്കും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. ആദ്യ ഗെയിം പരാജയപ്പെട്ട സമീര്‍ രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചുവന്നു. എന്നാല്‍ നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ഇന്ത്യന്‍ താരത്തിനു അടിതെറ്റി. മത്സരം ഒരു മണിക്കൂറും 13 മിനിറ്റും നീണ്ടുനിന്നു.