ബംഗളുരു: ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയിലര്‍ ജബോങ് .കോം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ഇരുന്നൂറോളം പേരെ കമ്പനി പിരിച്ചുവിടാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.ആമസോണ്‍ ഫ്ളിപ്പ്കാര്‍ട്ടിനെ ഏറ്റെടുത്ത ശേഷമുള്ള പുന: സംഘടനയുടെ ഭാഗമായാണിത്.
ഫ്ളിപ്കാര്‍ട്ടിന്റെ തന്നെ ഫാഷന്‍ പോര്‍ട്ടലായ മിന്ത്ര 2016ലാണ് ജബോങിനെ ഏറ്റെടുത്തത്. 400 ജീവനക്കാരാണ് കമ്പനിയില്‍ നിലവിലുള്ളത്.