2019 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20യില്നിന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ പിന്‍വലിച്ചു. 2019 ഏകദിന ലോകകപ്പ്, ആഷസ് പരന്പര തുടങ്ങിയ പോരാട്ടങ്ങള്‍ക്കു മുന്‍പ് സ്റ്റാര്‍ക്കിന് ആവശ്യമായ മുന്നൊരുക്കവും വിശ്രമവും അനുവദിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇന്ത്യക്കെതിരേ ഡിസംബര്‍ ആറിന് ആരംഭിക്കുന്ന നാല് മത്സര ടെസ്റ്റ് പരന്പരയ്ക്കു മുന്‍പും ക്രിക്കറ്റ് ഓസ്ട്രേലിയ സ്റ്റാര്‍ക്കിന് വിശ്രമം അനുവദിച്ചിരുന്നു.
ബുധനാഴ്ച ആരംഭിക്കുന്ന ഇന്ത്യ-ഓസീസ് മൂന്ന് മത്സര ട്വന്റി-20 പരന്പരയില്‍നിന്ന് പേസ് ബൗളറെ ഒഴിവാക്കിയായിരുന്നു അത്. ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച പേസ് ബൗളറാണ് സ്റ്റാര്‍ക്ക് എന്നതാണ് അദ്ദേഹത്തെ ട്വന്റി-20 വേദികളില്‍നിന്ന് പിന്‍വലിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ സമ്മര്‍ദം ചെലുത്താന്‍ കാരണം.
അതേസമയം, ശനിയാഴ്ച ക്വീന്‍സ് ലാന്ഡിനെതിരേ കാന്‍ബറയില്‍ നടക്കുന്ന ഷീല്‍ഡ് മത്സരത്തില്‍ ന്യൂസൗത്ത് വെയ്ല്‍സിനായി സ്റ്റാര്‍ക്ക് ഇറങ്ങുന്നുണ്ട്. പാറ്റ് കമ്മിന്‍സ്, ജോഷ് ഹൈസല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവരും സ്റ്റാര്ക്കിനൊപ്പമുണ്ട്. ഐപിഎല്‍ ഉപേക്ഷിക്കാനും രാജ്യാന്തര പോരാട്ടങ്ങളില്‍ ശ്രദ്ധചെലുത്താനും സാധിക്കുന്നതില്‍ സന്തുഷ്ടനാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അതിനനുസരിച്ച് ആകര്‍ഷകമായ കരാര്‍ നല്‍കുമെന്നാണ് വിശ്വാസമെന്നും സ്റ്റാര്‍ക്ക് പ്രതീക്ഷയര്‍പ്പിച്ചു.
ട്വന്റി-20യില്‍ വേറിട്ട പരീക്ഷണത്തിനാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നിലവില്‍ ശ്രമിക്കുന്നത്. ടെസ്റ്റിനു മുന്‍പായി താരങ്ങള്‍ക്ക് പരിശീലനത്തിനായാണ് ഷീല്‍ഡ് പോരാട്ടത്തില്‍ അവരെ ഇറക്കുന്നതെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.