ഓണ്‍ലൈന്‍ ടാക്സി രംഗത്തെ തീ പാറും പോരാട്ടത്തിന് ശേഷം ആഗോള ഭീമന്മാരായ ഒലയും ഊബറും വീണ്ടും ഏറ്റുമുട്ടുന്നു. ഇത്തവണയത് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്താണ്. ഊബര്‍ നേരത്തെ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് കളം നിറഞ്ഞ് തുടങ്ങിയിരുന്നു.
എങ്കിലും ഓലയുടെ ഫുഡ് പ്ലാറ്റ്ഫോമായ ഫുഡ്പാണ്ട ഇപ്പോഴാണ് രംഗത്തേക്ക് എത്തുന്നത്. ഫുഡ് പാണ്ട കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സേവനം ആരംഭിച്ചിരിക്കുന്നത്.
ജര്‍മ്മനയിലെ ബെര്‍ലിന്‍ ആസ്ഥാനമായി ആരംഭിച്ച ഫുഡ് പാണ്ടയുടെ ഇന്ത്യയിലെ ബിസിനസ് കഴിഞ്ഞ ഡിസംബറിലാണ് ഓണ്‍ലൈന്‍ ടാക്സി സേവനമായ ഓല ഏറ്റെടുത്തത്. ഇതോടെ, ഓണ്‍ലൈന്‍ ടാക്സി രംഗത്തെ രണ്ടു പ്രമുഖ കമ്പനികള്‍ ഇനി ഭക്ഷണ വിതരണ രംഗത്തും ഏറ്റുമുട്ടും.