വികസ്വര രാജ്യങ്ങളിലെ വേദികളികളില്‍ ഫോര്‍മുല വണ്‍ റേസിങ് നടത്തുന്നതിനെതിരെ ലോക ചാമ്പ്യന്‍ ലൂയിസ് ഹാമില്ട്ടന്. ലണ്ടന്‍, ജര്‍മനി, ഇറ്റലി പോലുള്ള പരമ്പരാഗത റേസിങ് വേദികള്‍ക്ക് ഇന്ന് ഇതൊരു ഭീഷണിയായി മാറിയിരിക്കുകയാണെന്നും, പുതിയ റേസിങ് വേദികളില്‍ മത്സരിക്കുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നതായും ഹാമില്ട്ടന് പറഞ്ഞു.
അടുത്ത വര്‍ഷത്തോടെ വിയറ്റ്നാം ഗ്രാന്‍ഡ് പ്രി തുടങ്ങാനിരിക്കേയാണ് ലൂയിസ് ഹാമില്ട്ടന് നീരസവുമായി എത്തിയിരിക്കുന്നത്. റേസിങ് പാരമ്പര്യം ഇല്ലാത്ത രാജ്യങ്ങളില്‍ ഫോര്‍മുല വണ്‍ നടത്തുന്നത് ശരിയായ നടപടിയല്ലെന്ന് പറഞ്ഞ ഹാമില്ട്ടന്, ഇതുസംബന്ധിച്ച എഫ്1 പോളിസിയേയും വിമര്‍ശിച്ചു. റേസിങ് ആവേശം തീരെയില്ലാത്ത രാജ്യങ്ങളില്‍, ഒഴിഞ്ഞ ഇരിപ്പിടത്തിന് മുന്നില്‍ മത്സരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുമ്പൊരിക്കല്‍ ഇന്ത്യയില്‍ റേസിങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. വളരെ അസാധാരണവും അത്ഭുകരവുമായ കാര്യമെന്നാണ് ഇന്ത്യയില്‍ ഫോര്‍മുല വണ്‍ റേസിങ് സംഘടിപ്പിച്ചതിനെ പറ്റി ഹാമില്ട്ടന് പറഞ്ഞത്. ദരിദ്ര രാജ്യങ്ങളില്‍ റേസിങ് നടത്തുന്നത് വളരെയധികം സംഘര്‍ഷമുണ്ടാക്കുന്നതായും അദ്ദേഹം ബി.ബി.സിയോട് പറഞ്ഞു.
ഇന്ത്യയെ പോലുള്ള ദരിദ്ര രാജ്യങ്ങളില്‍ റേസിങ്ങിന് താത്പര്യമില്ലെന്ന് ഹാമില്ട്ടന്
അടുത്ത കാലങ്ങളിലായി ഫോര്‍മുല വണ്‍ അതിന്റെ പരമ്പരാഗത ആതിഥേയ രാജ്യങ്ങള്‍ക്കും അപ്പുറം ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, ബഹറൈന്‍, റഷ്യ, തുര്‍ക്കി, അസര്ബൈജാന് എന്നിവിടങ്ങളിലും റേസിങ് സംഘടിപ്പിച്ച് വരുന്നുണ്ട്. ഇതിനോട് സമ്മിശ്ര പ്രതികരണമാണ് റേസിങ് ലോകത്ത് നിന്നും വന്നിരിക്കുന്നത്.