കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്ന് ലൈറ്റ് ക്രൂഡ് ഓയില്‍ കയറ്റുമതി ആരംഭിച്ചു. ഓയില്‍ കയറ്റുമതി രംഗത്ത് പുതിയ കുതിച്ചുചാട്ടത്തിനാണ് ഇതോടെ തുടക്കമാകുന്നത്. രാജ്യത്ത് നിന്നുള്ള ആദ്യ ഷിപ്മെന്റിനു കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഫ്ലാഗ് ഓഫോ നടത്തി.
അന്തരാഷ്ട്ര എണ്ണ വിപണിയില്‍ വലിയ രീതിയിലുള്ള മാറ്റത്തിന് കാരണമാകും കുവൈറ്റിന്റെ ഈ രംഗത്തെ കാല്‍വെപ്പ്. താരതമ്യേന വലിയതോതിലുള്ള സംസ്കരണ പ്രക്രിയ ആവശ്യമുള്ള ഹെവി ഓയിലാണ് കുവൈറ്റില്‍ നിന്നും കയറ്റുമതി നടത്തിക്കൊണ്ടിരുന്നത് എന്നാല്‍ ഈയടുത്ത കാലത്താണ് ലൈറ്റ് ക്രൂഡ് ഓയില്‍ കണ്ടെത്തുന്നതും ഖനന നടപടികള്‍ ആരംഭിച്ചതും.
ഉത്പാദനചെലവ് കുറഞ്ഞ ലൈറ്റ് ക്രൂഡ് കയറ്റുമതി വന്‍തോതില്‍ സാധ്യമാകുന്നതോടെ കുവൈറ്റിന്റെ സമ്പത്ത്ഘടനയിലും ഇത് ഗുണപരമായി പ്രതിഫലിക്കും. ആദ്യ ഷിപ്മെന്റ് ചടങ്ങില്‍ പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ്, എണ്ണമന്ത്രി ബഖീത് അല്‍ റാഷിദി, പാര്ലമെന്റ്റ് സ്പീക്കര്‍ മര്‍സൂക് അല്‍-ഖാനിം, കുവൈത്ത് ഓയില്‍ കമ്പനി സിഇഒ ജമാല്‍ ജാഫര്‍ എന്നിവരും പങ്കെടുത്തു.