ഉത്സവ സീസണില്‍ ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരായ ആമസോണും ഫ്ലിപ്കാര്‍ട്ടും വമ്പിച്ച നേട്ടം കൊയ്തതായി റിപ്പോര്‍ട്ട്. വമ്പിച്ച ഓഫറുകളുമായി എത്തിയ ഇവരില്‍ ആമസോണ്‍ ഇന്ത്യക്ക് രാജ്യത്തെ 99 ശതമാനം സ്ഥലങ്ങളില്‍ നിന്നും ഓര്‍ഡര്‍ ലഭിച്ചതായി സര്‍വേയില്‍ വ്യക്തമാക്കുന്നു.
ഒക്ടോബര്‍ 10-15, 24-28 നവംബര്‍ 2-5 തിയ്യതികളിലായി ഇന്ത്യയില്‍ ഓണ്ലാന് ഷോപ്പിംഗിന് ഏറ്റവും കൂടുതല്‍ ആശ്രയിച്ചത് ആമസോണിനെയായിരുന്നുവെന്ന് ആമസോണ്‍ ഇന്ത്യ വൈസ് പ്രസിഡന്റ് അമിത് അഗര്‍വാള്‍ പറഞ്ഞു. ഇതില്‍ 89 ശതമാനവും ചെറിയ നഗരങ്ങളില്‍ നിന്നുള്ള പുതിയ ഉപഭോക്താക്കളാണെന്നും ആമസോണ്‍ അവകാശപ്പെടുന്നു.
അതേസമയം, ഒക്ടോബര്‍ രണ്ടാം വാരത്തില്‍ 51 ശതമാനം വ്യാപാരം നടന്നുവെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. ഇതിനോട് പക്ഷെ ഫ്ലിപ്കാര്‍ട്ട് പ്രതികരിച്ചിട്ടില്ല. വിശ്വാസ്യ യോഗ്യമല്ലാത്ത വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണ് ഈ സര്‍വേ റിപ്പോര്‍ട്ടെന്ന് ഫ്ലിപ്കാര്‍ട്ട് വ്യക്തമാക്കുന്നു.