റിയാദ്: ജോലിസ്ഥലത്തെ ലിഫ്റ്റ് അപകടത്തില്‍ ജിദ്ദയില്‍ മലയാളിയ്ക്ക് ദാരുണാന്ത്യം. മലപ്പുറം പുത്തനത്താണി കന്മനം സ്വദേശി വലിയ പീടിയേക്കല്‍ ഹാരിസ് (28) ആണ് മരിച്ചത്.
ലിഫ്റ്റ് തകര്‍ന്ന് ഹാരിസിന്റെ ദേഹത്ത് വന്ന് പതിക്കുകയായിരുന്നു. അപകടത്തില്‍ യുവാവ് തല്‍ക്ഷണം മരിച്ചു. സനാഇയയില്‍ സണ്‍ടോപ്പ് കമ്പനി ജീവനക്കാരനായിരുന്നു ഹാരിസ്. യൂത്ത് ഇന്ത്യ സംഘടനയുടെ സജീവ പ്രവര്ത്തകന് കൂടിയായിരുന്നു.