ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തില്‍ വന്‍ ഇടിവ്. സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ അറ്റാദായം 69 ശതമാനം ഇടിഞ്ഞ് 576.46 കോടി രൂപയായി. തലേ വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 1,840.43 കോടി രൂപയായിരുന്ന സ്ഥാനത്താണ് ഈ കുറവ്.
നടപ്പു സാന്പത്തികവര്‍ഷത്തിന്റെ ആദ്യ ത്രൈമാസം 4,875.85 കോടി രൂപയുടെ അറ്റ നഷ്ടമായിരുന്നു എസ്ബിഐ രേഖപ്പെടുത്തിയത്. കിട്ടാക്കടം കുറയ്ക്കുന്നതിനായുള്ള ശ്രമം നടത്തിയതാണ് നഷ്ടത്തിനു കാരണം.ബിസിനസ് തലേ വര്‍ഷത്തെ 74,948.51 കോടി രൂപയില്‍നിന്ന് 79,302.72 കോടി രൂപയിലേക്ക് ഉയര്‍ന്നു.
അതേസമയം, നിഷ്ക്രിയ ആസ്തി (എന്‍പിഎ) 9.83 ശതമാനത്തില്‍നിന്ന് 9.95 ശതമാനമായി. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തേക്കാളും മികച്ച റിപ്പോര്‍ട്ട് പുറത്തുവന്നതിനാല്‍ എസ്ബിഐ ഓഹരികള്‍ 3.45 ശതമാനം കയറി.