ലഖ്നൗ; ഇന്ത്യയും, വിന്‍ഡീസും തമ്മിലുള്ള ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് നടക്കും. ലഖ്നൗവില്‍ വൈകീട്ട് ഏഴുമണിക്കാണ് മത്സരം നടക്കുക. ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ചുവിക്കറ്റിന് ജയിച്ചിരുന്നു. ട്വന്റി-20യും സ്വന്തമാക്കി സന്ദര്‍ശകരുടെ സമ്പൂര്‍ണ പരാജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
എന്നാല്‍ ആദ്യ മത്സരത്തില്‍ മുന്‍നിര ബാറ്റസ്മാന്മാര്ക്ക് തിളങ്ങാനാകാതിരുന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ 110 റണ്‍സിന് പുറത്താക്കിയെങ്കിലും കഷ്ടപ്പെട്ടാണ് ഇന്ത്യ ജയിച്ചത്. 45 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.
ഏകദിനത്തില്‍ ഇന്ത്യന്‍ മധ്യനിര പരാജയപ്പെട്ടെങ്കിലും ട്വന്റി-20യില്‍ മികച്ച ഫോമിലാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ക്രുനാല്‍ പാണ്ഡ്യ എന്നിവരുടെ പ്രകനമാണ് തുണയായത്.