കൊച്ചി: സമനിലക്കുരുക്കഴിക്കാന്‍ സ്വന്തം തട്ടകത്തില്‍ ബൂട്ടുകെട്ടുന്ന ബ്ലാസ്റ്റേഴ്സ് കരുത്തരായി ബംഗളൂരുവിനെ നേരിടുന്നത് മാറ്റങ്ങളുമായി. ആദ്യ ഇലവനില്‍ മൂന്നു മലയാളി താരങ്ങള്‍ ഇടംപിടിച്ചു. സി.കെ വിനീതും സഹല്‍ അബ്ദുള്‍ സമദും പ്രശാന്തുമാണ് ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ പ്രതിരോധതാരം അനസ് എടത്തൊടികയ്ക്കു ഇന്നും പകരക്കാരുടെ ബെഞ്ചിലാണ് സ്ഥാനം. നവിന് കുമാറാണ് ഗോള്‍ കീപ്പര്‍.
ഒരു ജയവും നാലു സമനിലയുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ബംഗളൂരു കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും ജയിച്ചാണ് എത്തുന്നത്. ഒരു മത്സരം സമനിലയിലുമായി. സീസണില്‍ തോല്‍വി അറിയാത്ത ബംഗളൂരു പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ജയിച്ചാല്‍ നാലിന്നിന്ന് ഒന്നിലേക്ക് ബംഗളൂരു കുതിച്ചെത്തും.
ബംഗളൂരു എഫ്സിയുടെ മുന്നേറ്റനിരയും പ്രതിരോധ നിരയും ഒരേ പോലെ കരുത്തുറ്റതാണ്. മിക്കുവും സുനില്‍ ഛേത്രിയും നയിക്കുന്ന മുന്‍നിര ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാകും. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനെതിരേ രണ്ടു തവണ മത്സരിച്ചപ്പോഴും ബംഗളൂരുവിനായി രുന്നു ജയം.