ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് ഇന്ന് മുപ്പതാം പിറന്നാള്‍. ജന്മദിനത്തില് ഇന്ത്യന്‍ റണ്‍ മെഷീന് ആശംസാപ്രവാഹമാണ് ലഭിക്കുന്നത്. ആരാധകര്‍ക്ക് പുറമെ ഇതിഹാസ താരങ്ങളും സഹ താരങ്ങളും അടങ്ങുന്ന വലിയ താരനിര കോലിക്ക് ആശംസകള്‍ നേര്‍ന്നു.
ഹരിദ്വാറിലെ ആശ്രമത്തിലാണ് ഇത്തവണ ഭാര്യയ്ക്കൊപ്പം ആഘോഷമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ഭാര്യ അനുഷ്കയ്ക്കൊപ്പം കോഹ്ലി ഡെറാഡൂണിലെത്തി. നവംബര്‍ 7 വരെ ഇവിടെ ചെലവഴിച്ച് ആഘോഷവും സാഹസിക പരിപാടികളുമാണ് കോഹ്ലി തീരുമാനിച്ചിരിക്കുന്നത്.
To many more match-winning knocks, here's wishing #TeamIndia Captain and Run Machine @imVkohli a very happy birthday ???#HappyBirthdayVK pic.twitter.com/Z8rta0Twk4
— BCCI (@BCCI) November 4, 2018