പൂന: സുനില്‍ ഛേത്രിയുടെ ഇരട്ടഗോളില്‍ ബംഗളുരു എഫ്സി എതിരില്ലാത്ത മൂന്നു ഗോളിനു പൂന സിറ്റിയെ പരാജയപ്പെടുത്തി. ഇതോടെ പോയിന്റ് പട്ടികയില്‍ നോര്ത്ത്ഈസ്റ്റിനൊപ്പം ഒന്നാം സ്ഥാനത്തേക്ക് ബംഗളുരുവും എത്തി.
പൂനയുടെ മൈതാനത്ത് ആദ്യ പകുതിയില്‍ രണ്ടു സുവര്ണാവസരങ്ങള് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു ഛേത്രിയുടെ ഡബിള്‍. 41 ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ ഛേത്രി രണ്ടു മിനിറ്റിനു ശേഷം രണ്ടാമത്തെ ഗോളും നേടി. ഡിമാസ് ഡെല്‍ഗാഡോയുടെ പാസില്‍ നിന്ന് ആദ്യഗോള്‍ നേടിയപ്പോള്‍ മിക്കുവിന്റെ അസിസ്റ്റില്‍നിന്നായിരുന്നു രണ്ടാം ഗോള്‍.
രണ്ടാം പകതിയുടെ 64 ാം മിനിറ്റില്‍ മിക്കു ബംഗളുരുവിന്റെ ഗോള്‍ പട്ടിക തികച്ചു. സ്വന്തം മൈതാനത്ത് കളിച്ചിട്ടും ബംഗളുരുവിനെതിരെ മികച്ചൊരു മുന്നേറ്റംപോലും ഉണ്ടാക്കാനാവാതെയാണ് പൂന തോല്‍വി വഴങ്ങിയത്.