ഒഡെന്‍സ്: ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്നും നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ കെ. ശ്രീകാന്ത് പുറത്തായി. ലോക ഒന്നാം നമ്പര്‍ കെന്റോ മൊമോട്ടയാണ് ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ശ്രീകാന്തിന്റെ തോല്‍വി. അനായാസമായാണ് മൊമോട്ട ശ്രീകാന്തിനെ മറികടന്നത്. സ്കോര്‍: 16-21, 12-21.