തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു. ഗ്രാമിന് ഇന്ന് ഇരുപത് രൂപയുടെ കുറവാണുണ്ടായത്.
ഗ്രാമിന് 2,940 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 23,520 രൂപയും. ഇന്നലെ ഗ്രാമിന് 2,960 രൂപയായിരുന്നു നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് രേഖപ്പെടുത്തിയ 2,845 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.