സ്വീഡിഷ് റീടൈലര്മാരായ ഐ കെ ഇ എ അടുത്ത വര്‍ഷം മാര്‍ച്ചോടെ ഇന്ത്യയില്‍ ഇ-കൊമേഴ്സ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നു ഐ കെ ഇ എ യുടെ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പീറ്റര്‍ ബെറ്റ്സല് വ്യാഴാഴ്ച പറഞ്ഞു.
ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഐ കെ ഇ എ യുടെ ഒരു മള്‍ട്ടിചാനല്‍ അനുഭവം ആയിരിക്കും സൃഷ്ടിക്കുക എന്നും അടുത്ത മാര്‍ച്ചില്‍ മുംബൈയില്‍ തുടങ്ങുന്ന പദ്ധതി ഉപഭോക്താക്കളില്‍ ബ്രാന്‍ഡ് എത്തിക്കുന്നതിന് പുതിയ മാര്‍ഗ്ഗങ്ങള്‍ മുന്നോട്ടു വെക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഐ കെ ഇ എ യുടെ ഇന്ത്യയിലെ മൂന്നാമത്തെ സ്റ്റോറിന്റെ വര്‍ണ്ണാഭമായ ഉദ്ഘടന ചടങ്ങില്‍ പങ്കെടുത്ത ബെറ്റ്സല് കമ്ബനിക്കു ഇതിനകം ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഉണ്ടെന്നും , ബിസിനസ് സാധ്യതകള്‍ വിപുലീകരിക്കുന്നതിനു , വ്യത്യസ്ത പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയിലാണ് കമ്ബനി എന്നും പറഞ്ഞു .