സിയൂള്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ്വാള് ക്വാര്‍ട്ടറില്‍ തോറ്റുപുറത്തായി. ജപ്പാന്റെ നസോമി ഒക്കുഹാരയോടാണ് സൈന പരാജയപ്പെട്ടത്. അഞ്ചാം സീഡ് സൈന ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കാണ് പരാജയപ്പെട്ടത്. സ്കോര്‍: 21-15, 15-21, 20-22.
ആദ്യ ഗെയിം സൈന നേടിയപ്പോള്‍ രണ്ടാം ഗെയിമില്‍ അതേനാണയത്തില്‍ തിരിച്ചടിച്ച് ഒക്കുഹാര മത്സരത്തിലേക്ക് തിരിച്ചെത്തി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒടുവില്‍ 20-22 ന് ഗെയിമും മത്സരവും ഒക്കുഹാര സ്വന്തമാക്കി.