ദുബായ്: ഏഷ്യ കപ്പിലെ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ എംഎസ് ധോണിയെ ഇന്ത്യന്‍ നായകന്റെ വേഷത്തില്‍ കണ്ട സന്തോഷത്തിലാണ് ആരാധകര്‍ മത്സരം ആസ്വദിച്ചത്. ക്യാപ്റ്റന്‍സിയില്‍നിന്നും സ്വയം പിന്മാറിയതിനുശേഷം ആദ്യമായാണ് ധോണി വീണ്ടും ക്യാപ്റ്റന്റെ കുപ്പായമണിഞ്ഞത്.
ധോണിയുടെ ക്യാപ്റ്റന്‍സി എപ്പോഴും എടുത്തു പറയേണ്ടതാണ്. ഫീല്‍ഡിങ്ങില്‍ കളിക്കാര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ തക്ക സമയത്ത് ധോണി നല്‍കാറുണ്ട്. അതില്‍ കൈകടത്താന്‍ ശ്രമിച്ചാല്‍ പിന്നെ ക്യാപ്റ്റന്‍ കൂളായിരിക്കില്ല. അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിലും ഇത്തരത്തിലൊരു സംഭവമുണ്ടായി.
ബൗള്‍ ചെയ്യാനെത്തിയ കുല്‍ദീപ് യാദവ് ഫീല്‍ഡില്‍ മാറ്റം ആവശ്യപ്പെട്ടപ്പോഴായിരുന്നു രസകരമായ ധോണിയുടെ കമന്റ് വന്നത്. നീ ബൗള്‍ ചെയ്യുന്നുണ്ടോ, അതോ നിന്നെ മാറ്റണോ എന്നായിരുന്നു ധോണിയുടെ ചോദ്യം. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കുല്‍ദീപിന്റെ ആഗ്രഹത്തിന് അനുസരിച്ച് ഫീല്‍ഡ് മാറ്റാന്‍ ധോണി തയ്യാറായില്ല.
"Bowling karega ya bowler change karein" MS Dhoni to Kuldeep Yadav pic.twitter.com/Sb7mKOporI
— Khurram Siddiquee (@iamkhurrum12) September 25, 2018