ക്വലാലംപുര്‍: 33 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അണ്ടര്‍16 ഏഷ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍പ്പില്‍ ഇന്ത്യന്‍ കൗമാരനിര കരുത്തരായ ഇറാനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു.
ഇന്ത്യന്‍ ടീം ഒരു ഔദ്യോഗിക മത്സരത്തില്‍ ഇറാനെ സമനിലയില്‍ പിടിക്കുന്നത് 33 വര്‍ഷത്തിനുശേഷമാണ്. ഇതിനുമുമ്പ് ഇന്ത്യ ഇറാനെ സമനിലയില്‍ പിടിച്ചത് 1984 ഡിസംബര്‍ ഏഴിന് ഏഷ്യ കപ്പ് ഫൈനല്സിലായിരുന്നു.
ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ വിയറ്റ്നാമിനെ തോല്‍പ്പിച്ച ഇന്ത്യ നാലുപോയന്റുമായി സി ഗ്രൂപ്പില്‍ ഒന്നാമതെത്തി. മൂന്നുപോയന്റുമായി ഇന്‍ഡൊനീഷ്യയാണ് രണ്ടാമത്. ഇറാന് ഇന്‍ഡൊനീഷ്യയോട് തോറ്റിരുന്നു. സി ഗ്രൂപ്പില്‍ വ്യാഴാഴ്ച ഇന്ഡൊനീഷ്യയ്ക്കെതിരേയുള്ള ഇന്ത്യയുടെ അവസാനമത്സരത്തില്‍ സമനിലപിടിച്ചാലും ഇന്ത്യയ്ക്ക് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലെത്താന്‍ കഴിയും.