ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ഭാരോദ്വഹന താരം മീരാഭായ് ചാനുവിനും രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം. മലയാളി മുന്‍ ഹൈജംപ് താരം ബോബി അലോഷ്യസിനു ധ്യാന്‍ചന്ദ് പുരസ്കാരത്തിന് അര്‍ഹയായി.
ദേശീയ-ദക്ഷിണേഷ്യന്‍ ഹൈജംപ് റിക്കാര്‍ഡ് ബോബിയുടെ പേരിലായിരുന്നു. മലയാളിതാരം ജിന്സന് ജോണ്സണ് അര്‍ജുന അവാര്‍ഡും ലഭിച്ചു. ഈ മാസം 25ന് പുരസ്കാര വിതരണം നടക്കും.
ധ്യാന്‍ചന്ദ് അവാര്‍ഡ്: ബോബി അലോഷ്യസ് (അത്ലറ്റിക്സ്), ഭരത് ഛേത്രി (ഹോക്കി), സത്യദേവ് (ആര്‍ച്ചറി), ദാദു ചൗഗുലേ (ഗുസ്തി). ദ്രോണാചാര്യ അവാര്‍ഡ്: വിജയ് ശര്‍മ (ഭാരോദ്വഹനം), തരക് സിന്‍ഹ (ക്രിക്കറ്റ്), ക്ലാരന്‍സോ ലോബോ (ഹോക്കി), ജീവന് ശര്‍മ (ജൂഡോ), സി.എ. കുട്ടപ്പ (ബോക്സിംഗ്), ശ്രീനിവാസ റാവു (ടേബിള്‍ ടെന്നിസ്).
സുഖ്ദേവ് സിംഗ് പാന്നു (അത്ലറ്റിക്സ്), വി.ആര്. ബീഡു (അത്ലറ്റിക്സ്അര്ജുന അവാര്‍ഡ്: ജിന്സന് ജോണ്സണ്(അത്ലറ്റിക്സ്), നീരജ് ചോപ്ര (അത്ലറ്റിക്സ്), ഹിമ ദാസ് (അത്ലറ്റിക്സ്), എന്‍. സിക്കി റെഡ്ഡി (ബാഡ്മിന്റണ്‍), സതീഷ് കുമാര്‍ (ബോക്സിംഗ്), സ്മൃതി മന്ദാന (ക്രിക്കറ്റ്), ശുഭാംഗര്‍ ശര്‍മ (ഗോള്‍ഫ്), മന്‍പ്രീത് സിംഗ് (ഹോക്കി), സവിത (ഹോക്കി), രവി രാത്തോഡ് (പോളോ), രാഹി സര്നോഭാട്ട് (ഷൂട്ടിംഗ്), അങ്കുര്‍ മിത്തല്‍ (ഷൂട്ടിംഗ്), ശ്രേയാഷി സിംഗ് (ഷൂട്ടിംഗ്), മനിക ബത്ര (ടേബിള്‍ ടെന്നീസ്), ജി. സത്യന് (ടേബിള്‍ ടെന്നീസ്), രോഹന് ബൊപ്പണ്ണ (ടെന്നീസ്), സുമിത് (ഗുസ്തി), പൂജ കടിയാന് (വു ഷൂ), അങ്കുര്‍ ധാമ (പാര അത്ലറ്റിക്സ്), മനോജ് സര്‍ക്കാര്‍ (ബാഡ്മിന്റണ്‍).
ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്റര്‍ വെള്ളിയും നേടിയ ജിന്‍സന്റെ മികവ് കണക്കിലെടുത്താണ് പുരസ്കാരത്തിനായി ശിപാര്‍ശ ചെയ്തത്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്സന്.
റിട്ടയേര്‍ഡ് ജസ്റ്റീസ് മുകുള്‍ മുദ്ഗല്‍ അധ്യക്ഷനായ സമിതിയാണ് ശിപാര്‍ശ പട്ടിക തയാറാക്കിയത്. 7.5 ലക്ഷം രൂപയാണ് രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്്കാര തുക. അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ക്ക് അഞ്ചു ലക്ഷം രൂപയും ലഭിക്കും.
സമിതി നിര്‍ദേശം ചെയ്ത കായിക താരങ്ങളുടെ പട്ടിക കായിക മന്ത്രാലയം അംഗീകാരം നല്കി കഴിഞ്ഞാല്‍ സെപ്റ്റംബര്‍ 25ന് രാഷ്ട്രപതി ഭവനില്‍വച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.