ലൊസാഞ്ചലസ്: യുഎസിലെ തിരക്കേറിയ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. സില്‍വര്‍ ലേക്ക് ഏരിയയിലെ ട്രേഡര്‍ ജോയുടെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് വെടിവയ്പ്പുണ്ടായത്.
മുത്തശ്ശിയെയും വനിതാ സുഹൃത്തിനെയും വെടിവച്ചതിനുശേഷം കാറില്‍ രക്ഷപെട്ട യുവാവ് പോലീസ് പിന്തുടര്‍ന്നെത്തിയതോടെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഓടികയറുകയായിരുന്നു.
ഇവിടെ ഇയാള്‍ ബന്ദികളാക്കിയവരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.