ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരേ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ദിനേശ് ചാണ്ഡിമലിന്റെ അഭാവത്തില്‍ ആഞ്ചലോ മാത്യൂസാണ് ലങ്കയെ നയിക്കുന്നത്.
പേസര്‍ ലസിത് മലിംഗയെയും ലങ്ക അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. 16 മാസത്തിന് ശേഷമാണ് മലിംഗ ലങ്കന്‍ കുപ്പായത്തില്‍ തിരിച്ചെത്തുന്നത്. ബംഗ്ലാദേശ് നിരയില്‍ തമീം ഇക്ബാല്‍, സാക്കിബ് അല്‍ ഹസന്, മുഷ്ഫിഖുര്‍ റഹീം, മഷ്റഫീ മൊര്‍ത്താസ, മുസ്താഫിസുര്‍ റഹ്മാന് തുടങ്ങിയ പ്രമുഖരല്ലെമുണ്ട്.