ന്യൂഡല്‍ഹി: ഗൂഗിളിനും വാട്സ്ആപ്പിനും നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ)യുടെ നോട്ടീസ്. പേയ്മെന്റ് ആപ്പുകളിലെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരം ഇന്ത്യയില്‍തന്നെ സൂക്ഷിക്കുന്നതു സംബന്ധിച്ചു വ്യക്തത വരുത്താന്‍ നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ ഗൂഗിളിനോടും വാട്സാപ്പിനോടും ആവശ്യപ്പെട്ടു.
നേരത്തെ റിസര്‍വ് ബാങ്ക് ഇതു സംബന്ധിച്ച് എല്ലാ ഓണ്‍ലൈന്‍ സാമ്പത്തിക വിനിമയ കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഡേറ്റ ഇവിടെത്തന്നെ സൂക്ഷിക്കണമെന്നായിരുന്നു നിര്‍ദേശം.